Friday, July 4, 2014






പ്രമാണിയായ ഒരു സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ ഒരു കെട്ടിടത്തിലാണ് ഇത് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ മാത്രമേ അന്ന് ഇവിടെ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പാക്കം ശാഖ ഇന്ന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ എതിര്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഇതിന്റെ ആദ്യകാല കെട്ടിടം നിലനിന്നിരുന്നത്. പിന്നീട് പാക്കം കണ്ണംവയല്‍ അമ്പലത്തിങ്കാല്‍ ശ്രീ വൈകുണ്ഠഗിരി ക്ഷേത്രം ഇന്ന സ്ഥിതി ചെയ്യുന്നതിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്തേക്ക് ഈ വിദ്യാലയത്തെ മാറ്റുകകയും ദീര്‍ഘകാലം അവിടെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് 1967 ല്‍ ഇതിന് സ്വന്തമായി സര്‍ക്കാര്‍തലത്തില്‍ കെട്ടിടം നിര്‍മ്മിക്കുകയും ഇന്ന് സ്കൂള്‍ സമുച്ഛയം സ്ഥിതി ചെയ്യുന്നിടത്തേക്ക് മാറുകയും ചെയ്തു. ഒപ്പം തന്നെ യു പി സ്കൂളായി ഇതിനെ ഉയര്‍ത്തുകയും ചെയ്തു. 1990 ല്‍ ഈ വിദ്യാലയം ഹൈസ്കൂളായും 2010 ല്‍ ഹയര്‍ സെക്കന്ററിയായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ അതികായകാരായ മുന്‍മുഖ്യമന്ത്രി ശ്രീ ഇ കെ നായനാരും, മുന്‍ മന്ത്രിമാരായ ശ്രീ എന്‍ കെ ബാലകൃഷ്ണനും, ശ്രീ കെ ചന്ദ്രശേഖരനും ഈ പ്രദേശത്തുകാരുടെ പ്രിയപ്പെട്ട കുഞ്ഞിരാമേട്ടനും ഈ സ്കൂളിന്റെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

No comments:

Post a Comment