Friday, July 4, 2014


പാഠ്യ പാഠ്യേതരവിഷയങ്ങളില്‍ സംസ്ഥാന അംഗീകാരം ലഭിക്കാന്‍ വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 800 ല്‍ പ്പരം കുട്ടികള്‍ ഹൈസ്കൂള്‍ വരെയും 250 കുട്ടികള്‍ ഹയര്‍ സെക്കന്ററിയിലുമായി പഠനം നടത്തുന്നു. കൂട്ടക്കനി, ചെറക്കാപ്പാറ, പള്ളിക്കര എന്നിവിടങ്ങളിലുള്ള എല്‍ പി, യു പി വിദ്യാലയങ്ങളാണ് ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളുകള്‍. പരിചയസമ്പന്നരും പ്രശസ്തരുമായ അനേകം പ്രധാനാധ്യാപകരും, അധ്യാപകരും തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം സ്കൂളിനായി സമര്‍പ്പിച്ചതിന്റെ ഫലമായി ഭൗതികവും ബൗദ്ധികവുമായ നിരവധി നേട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളുടേയും ബാല്യകാല വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ സരസ്വതി ക്ഷേത്രം. ഉത്തരോത്തരം പുരോഗതി തുടര്‍ന്നും ഇതിന് സാധിതമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

No comments:

Post a Comment